മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ദ​ന്പ​തി​ക​ളി​ൽ ഭാ​ര്യ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, July 9, 2020 4:48 PM IST
ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ദ​ന്പ​തി​ക​ളി​ൽ ഭാ​ര്യ​ക്കു കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​രു​ന്നെ​ന്നു സ്ഥി​രീ​ക​രി​ച്ചു. മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ തു​ള​സി ഭ​വ​നി​ൽ ദേ​വി​ക ദാ​സി​നാ​ണ് (20) രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് പ​ന്ത​ളം കു​ര​ന്പാ​ല ഉ​നം​കോ​ട്ടു​വി​ള​യി​ൽ ജി​തി​നു (30) രോ​ഗ​മി​ല്ല. ദേ​വി​ക​യു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടു​പേ​രെ​യും കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ദേ​വി​ക ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ത​റ​യി​ൽ ക​മ​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ മേ​യ് ആ​റി​നാ​യി​രു​ന്നു. സാ​രി​യി​ൽ കെ​ട്ടി​ത്തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്ത ദേ​വി​ക​യു​ടെ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​ശേ​ഷം ജി​തി​ൻ ജേ​ക്ക​ബ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് ജി​തി​നോ​ടൊ​പ്പം ദേ​വി​ക ദാ​സ് പോ​യ​തി​നു കു​റ​ത്തി​ക്കാ​ട് പോ​ലീ​സ് ജി​തി​നെ​തി​രെ പോ​ക്സോ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പി​ന്നീ​ട് ദേ​വി​ക ആ​ല​പ്പു​ഴ മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​യ​ശേ​ഷം വീ​ണ്ടും ദേ​വി​ക ജി​തി​നോ​ടൊ​പ്പം പോ​കു​ക​യും മാ​ർ​ച്ചി​ൽ ചെ​ന്നി​ത്ത​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജി​തി​ൻ ശ​നി​യാ​ഴ്ച പ​ണി​യും ക​ഴി​ഞ്ഞ് പോ​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും പ​ണി​ക്കു വ​രാ​തി​രു​ന്ന​തോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.