ചി​ന്ന​സ്വാ​മി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വും ബം​ഗ​ളു​രു പാ​ല​സും ഇ​നി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ
Thursday, July 9, 2020 5:15 PM IST
ബം​ഗ​ളു​രു: ചി​ന്ന​സ്വാ​മി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വും ബം​ഗ​ളു​രു കൊ​ട്ടാ​ര​വും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​ക്കി മാ​റ്റാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നം. സം​സ്ഥാ​ന​ത്തു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ​ടി​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളു​രു അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​ക്കി മാ​റ്റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​വും പാ​ല​സും ഇ​ത്ത​ര​ത്തി​ൽ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ബം​ഗ​ളു​രു നി​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും സ​ർ​ക്കാ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മാ​നേ​ജ്മെ​ന്‍റ് ചു​മ​ത​ല​യു​ള്ള മ​ന്ത്രി ആ​ർ. അ​ശോ​ക പ​റ​ഞ്ഞു.

ജൂ​ലൈ അ​ഞ്ചു മു​ത​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും അ​നു​വ​ദി​ക്കി​ല്ല. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ലൈ 10 മു​ത​ൽ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ശ​നി​യാ​ഴ്ച​ക​ളി​ൽ അ​ട​ച്ചി​ടാ​ണും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.