റി​വേ​ഴ്സ് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു വേ​ഗ​ത്തി​ൽ രോ​ഗം ബാ​ധി​ക്കാം: മു​ഖ്യ​മ​ന്ത്രി
Thursday, July 9, 2020 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: റി​വേ​ഴ്സ് ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു രോ​ഗം പി​ടി​പെ​ട്ടാ​ൽ ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്തു​ക പ്ര​യാ​സ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

റി​വേ​ഴ്സ് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു വേ​ഗ​ത്തി​ൽ രോ​ഗം ബാ​ധി​ക്കാം. അ​വ​രു​ടെ കാ​ര്യ​ത്തി​ൽ ന​ല്ല ക​രു​ത​ലു​ണ്ടാ​ക​ണം. അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. റി​വേ​ഴ്സ് ക്വാ​റന്‍റൈനി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം. മ​റ്റ് കേ​സു​ക​ൾ ന​ല്ല പോ​ലെ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്താം. റി​വേ​ഴ്സ് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രെ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക പ്ര​യാ​സ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. അ​തു​ൾ​ക്കൊ​ള്ള​ണം. ആ ​ബോ​ധ​വും ബോ​ധ്യ​വും ന​മ്മ​ളെ ന​യി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​സ്ഥാ​ന​ത്താ​വും. മു​ന്ന​റി​യി​പ്പു​ക​ൾ​ക്കു പ​ക​രം ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു സ്വാ​ഭാ​വി​ക​മാ​യി നീ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തീ​ക്ഷി​ക്കാ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ളി​ലും രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ന്നു വ​രാം. അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നു മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളൂ. ചി​ല പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.