ഇം​ഗ്ല​ണ്ട് 204ന് ​പു​റ​ത്ത്; ഹോ​ൾ​ഡ​റി​ന് ആ​റ് വി​ക്ക​റ്റ്
Thursday, July 9, 2020 11:21 PM IST
സ​താം​പ്ട​ണ്‍: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് 204ന് ​പു​റ​ത്ത്.​ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​നെ വി​ൻ​ഡീ​സ് നാ​യ​ക​ൻ ജേ​സ​ണ്‍ ഹോ​ൾ​ഡ​റും ഷ​നോ​ൻ ഗ​ബ്രി​യേ​ലും ചേ​ർ​ന്ന് എ​റി​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.

20 ഓ​വ​റി​ൽ 42 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റ് നേ​ടി​യ ഹോ​ൾ​ഡ​ർ ത​ന്നെ​യാ​ണ് വി​ക്ക​റ്റ് വേ​ട്ട​യി​ൽ മു​ൻ​നി​ര​യി​ൽ. ഗ​ബ്രി​യേ​ൽ 15.3 ഓ​വ​റി​ൽ 62 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റും നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സ് 43 റ​ണ്‍​സ് നേ​ടി. ഇം​ഗ്ല​ണ്ട് നി​ര​യി​ലെ ടോ​പ് സ്കോ​റ​റാ​ണ് ബെ​ൻ. ബ​ട്ല​ർ (35),ഡോം ​ബെ​സ്‌​സ് (31), റോ​റി ബേ​ണ്‍​സ് (30) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് ഒ​രു വി​ക്ക​റ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ്. 28 റ​ണ്‍​സ് നേ​ടി​യ ജോ​ണ്‍ കാം​ബെ​ല്ലി​ന്‍റെ വി​ക്ക​റ്റാ​ണ് വി​ൻ​ഡീ​സി​ന് ന​ഷ്ട​മാ​യ​ത്. 20 റ​ണ്‍​സോ​ടെ ബ്രാ​ത്ത്‌വൈ​റ്റും മൂ​ന്ന് റ​ണ്‍​സോ​ടെ ഹോ​പ്പു​മാ​ണ് ക്രീ​സി​ൽ. ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണ് കാം​ബെ​ല്ലി​നെ വീ​ഴ്ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.