സ്ലോ​വേ​ന​യ​യി​ൽ മെ​ലാ​നി​യ ട്രം​പി​ന്‍റെ പ്ര​തി​മ ക​ത്തി​ച്ചു
Friday, July 10, 2020 4:33 AM IST
ലു​ബ്‌​ലാ​ന: സ്ലോ​വേ​ന​യ​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പി​ന്‍റെ പ്ര​തി​മ അ​ഗ്നി​ക്കി​ര​യാ​ക്കി. അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​ന​മാ​യ ജൂ​ലൈ നാ​ലി​ന് രാ​ത്രി​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ഭാ​ര്യ​യു​ടെ പ്ര​തി​മ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. മെ​ലാ​നി​യ​യു​ടെ ജ​ന്മ​നാ​ടാ​യ സ്ലോ​വേ​നി​യ​യി​ലെ സെ​വ​നി​സ​യി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ക​ലാ​കാ​ര​നാ​യ ബ്രാ​ഡ് ഡൗ​നി എ​ന്ന ക​ലാ​കാ​ര​ൻ ത​ടി​യി​ൽ തീ​ർ​ത്ത പ്ര​തി​മ​യാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ച​ത്. ട്രം​പി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മെ​ലാ​നി​യ ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​യാ​ണ് ശി​ൽ​പ്പ​ത്തി​നും ന​ൽ​കി​യി​രു​ന്ന​ത്. ഭാ​ഗീ​ക​മാ​യി ക​ത്തി ന​ശി​ച്ച പ്ര​തി​മ അ​ടു​ത്ത ദി​വ​സം നീ​ക്കി.

ആ​രാ​ണ് ക​ത്തി​ച്ച​തെ​ന്നും എ​ന്തി​നാ​ണെ​ന്നും അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ശി​ൽ​പ്പി പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ ന​യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​വാം പ്ര​തി​മ ന​ശി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​റ്റ് ഹൗ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ മ​റ്റൊ​രു സ്ലോ​വേ​നി​യ​ൻ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ട്രം​പി​ന്‍റെ പ്ര​തി​മ​യും അ​ഗ്നി​ക്കി​ര​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.