ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ്‍..! കോ​വി​ഡ് ശ​മി​ക്കാ​തെ യു​എ​സ്
Friday, July 10, 2020 7:11 AM IST
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് രോ​ഗ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ അ​മേ​രി​ക്ക. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും 55,000 ത്തി​ല​ധി​കം പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് 56,300 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,219,999 ആ​യി ഉ​യ​ർ​ന്നു. 135,822 മ​ര​ണ​ങ്ങ​ളും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​ൽ​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ടെ​ക്സ​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് നി​ലി​ൽ‌ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ഈ ​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തും കേ​സു​ക​ൾ വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ല​ബാ​മ, മൊ​ണ്ടാ​ന, വി​സ്കോ​ൺ​സി​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ത്തെ സ്ഥി​തി പ​രി​ശോ​ധി​ച്ചാ​ൽ രാ​ജ്യ​ത്തെ 50 സം​സ്ഥാ​ന​ങ്ങ​ളി​ൽ 41 ലും ​കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ക​യാ​ണ്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ത​ന്നെ​യാ​ണ് മു​ന്നി​ൽ. 425,072 പേ​ർ​ക്കാ​ണ് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 32,343 മ​ര​ണ​ങ്ങ​ളാ​ണ് ന്യൂ​യോ​ർ​ക്കി​ൽ സം​ഭ​വി​ച്ച​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ 7,248 പു​തി​യ കേ​സു​ക​ൾ വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​ക്സ​സി​ലെ സ്ഥി​തി ഗൗ​ര​വ​ത​ര​മാ​ണ്. 11,394 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ക​ലി​ഫോ​ർ​ണി​യ​യി​ൽ 8,935 പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.