പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ വീ​ണ്ടും വാ​യ്പാ ത​ട്ടി​പ്പ്
Friday, July 10, 2020 10:35 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ വീ​ണ്ടും വാ​യ്പാ ത​ട്ടി​പ്പ്. 3,689 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പാ​ണ് ഡി​എ​ച്ച്എ​ഫ്എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​എ​ച്ച്എ​ഫ്എ​ല്ലി​ന്‍റെ വാ​യ്പ കി​ട്ടാ​ക​ട​മാ​യാ​ണ് ബാ​ങ്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ വാ​യ്പാ ത​ട്ടി​പ്പാ​ണി​ത്.

2018ൽ ​വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11,300 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. നീ​ര​വ് മോ​ദി​യെ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ല​ണ്ട​നി​ൽ​വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ‍​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.