വ്യാ​ജ ലൈ​സ​ൻ​സ്; പാ​ക് വി​മാ​ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക അ​നു​മ​തി റ​ദ്ദാ​ക്കി
Friday, July 10, 2020 11:01 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ചാ​ർ​ട്ട​ർ സ​ർ​വീ​സ് വി​മാ​ന​ങ്ങ​ളു​ടെ അ​നു​മ​തി അ​മേ​രി​ക്ക റ​ദ്ദാ​ക്കി. പൈ​ല​റ്റു​മാ​രു​ടെ ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച് യു​എ​സ് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ശ​ങ്ക അ​റി​യി​ച്ച​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി.

പാ​ക്കി​സ്ഥാ​നി​ലെ 860 പൈ​ല​റ്റു​മാ​രി​ൽ 262 പേ​രു​ടേ​ത് വ്യാ​ജ ലൈ​സ​ൻ​സാ​ണെ​ന്ന് പാ​ക് വ്യോ​മ​യാ​ന മ​ന്ത്രി ഗു​ലാം സ​ർ​വാ​ർ ഖാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പൈ​ല​റ്റു​മാ​രു​ടെ യോ​ഗ്യ​ത റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ അ​റി​യി​ച്ച​താ​യി പാ​ക് മാ​ധ്യ​മ​മാ​യ ജി​യോ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തെ ഇ​തേ കാ​ര​ണ​ത്താ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും പാ​ക് വി​മാ​ന​ങ്ങ​ൾ​ക്ക് ആ​റു​മാ​സ​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.