യൂ​ത്ത് ലീ​ഗ് മാ​ർ​ച്ചി​ൽ വീ​ണ്ടും സം​ഘ​ർ​ഷം: ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്
Friday, July 10, 2020 12:24 PM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ യൂ​ത്ത് ലീ​ഗ് നേതാവ് പി.കെ. ഫിറോസ് ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്.

പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ് ര​ണ്ടാം​വ​ട്ടം ഗ്ര​നേ​ഡും ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ച് പു​റ​ത്തു​പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

നേ​ര​ത്തേ, പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗ​ത്തി​ൽ നി​ര​വ​ധി യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ലാ​ത്തി​ച്ചാ​ർ​ജു​ണ്ടാ​യ​ത്.

എം.​കെ. മു​നീ​ർ എം​എ​ൽ​എ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘ​ടാ​നം നി​ർ​വ​ഹി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗ്ര​നേ​ഡ് പ്ര​യോ​ഗ​മു​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും മു​നീ​ർ ആ​രോ​പി​ച്ചു.

പ​തി​നൊ​ന്ന് ഗ്ര​നേ​ഡു​ക​ളും മു​ന്ന് ത​വ​ണ ക​ണ്ണീ​ർ​വാ​ത​ക​വും പോ​ലീ​സ് പ്ര​യോ​ഗി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന യൂ​ത്ത് ലീ​ഗി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കോ​ഴി​ക്കോ​ട്ടെ മാ​ർ​ച്ച്.

അ​തേ​സ​മ​യം, യൂ​ത്ത് ലീ​ഗ് മാ​ർ​ച്ചി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​ത് ലം​ഘി​ച്ച​തി​നാ​ണ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ച് മാ​റ്റി​യ​തെ​ന്നും കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.