കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് എ​ടി​എ​മ്മി​ൽ നി​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്
Friday, July 10, 2020 12:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് എ​ടി​എം വ​ഴി​യെ​ന്ന് വി​ല​യി​രു​ത്ത​ല്‍. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ലി​ലെ എ​ടി​എം വ​ഴി​യാ​ണ് വൈ​റ​സ് പി​ടി​പെ​ട്ട​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്.

തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ശാ​വ​ർ​ക്ക​ർ‌​ക്കും മ​റ്റൊ​രാ​ൾ​ക്കും കോ​വി​ഡ് പ​ക​ര്‍​ന്ന​ത് എ​ടി​എം വ​ഴി​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.