ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ൽ
Friday, July 10, 2020 1:20 PM IST
ബംഗളൂരു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക്വാ​റ​ന്‍റൈ​നി​ല്‍. ഔ​ദ്യോ​ഗീ​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

യെ​ദി​യൂ​ര​പ്പ​യു​ടെ ഡ്രൈ​വ​ര്‍​ക്കും പാ​ച​ക​ക്കാ​ര​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗീ​ക വ​സ​തി അ​ട​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നും എ​ങ്കി​ലും അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​പി. രേ​ണു​കാ​ചാ​ര്യ പ​റ​ഞ്ഞു.

കു​മാ​ര പാ​ര്‍​ക്ക് റോ​ഡി​ലു​ള്ള ഔ​ദ്യോ​ഗീ​ക വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി എ​ല്ലാ ഔ​ദ്യോ​ഗീ​ക പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി.

ക​ഴി​ഞ്ഞ​മാ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ നാ​ല് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ട​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.