കോ​വി​ഡ്: മെ​ക്സി​ക്കോ​യി​ൽ ഒ​റ്റ​ദി​നം 730 മ​ര​ണം
Friday, July 10, 2020 2:02 PM IST
മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 33,000 ക​വി​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ 730 പേ​രാ​ണ് രാ​ജ്യ​ത്ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 33,526 ആ​യി.

7,280 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മെ​ക്സി​ക്കോ. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 12 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് ഇ​വി​ടെ മ​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് 2.82 ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്. 1.72 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്ക് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് സ​ർ​ക്കാ​ർ ക​ണ​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.