പൂ​ന്തു​റ​യി​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി
Friday, July 10, 2020 5:33 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ജ​ന​ങ്ങ​ളെ പോ​ലീ​സി​നെ​തി​രെ തി​രി​ക്കു​ന്ന​തി​നു ശ്ര​മ​മു​ണ്ടാ​യി. സൂ​പ്പ​ർ സ്പ്രെ​ഡ് ഉ​ണ്ടാ​യ പൂ​ന്തു​റ​യി​ൽ സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​കു​മോ എ​ന്നു ഭ​യ​ന്നി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ​വ​ച്ചു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അ​നാ​വ​ശ്യ​മാ​യ സം​ഘ​ർ​ഷ​വും ആ​ൾ​ക്കൂ​ട്ട​വും ആ​യി​രു​ന്നു അ​ത്. വ​ള​രെ ക​ഷ്ട​മാ​യെ​ന്നും ബോ​ധ​പൂ​ർ​വം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു മ​ഹാ​മാ​രി​യെ ത​ട​യു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​ട​കം​പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളു​ടെ പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ൽ 11 മ​ണി വ​രെ​തു​റ​ന്നി​രു​ന്ന ക​ട​ക​ൾ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി വ​രെ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കും. 11 മ​ണി വ​രെ തു​റ​ക്കു​ന്ന​തു​മൂ​ലം തി​ര​ക്ക് വ​ർ​ധി​ക്കു​ന്നു​ണ്ട്. ഇ​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​മ​യം നീ​ട്ടി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.