തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി; അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ക്
Friday, July 10, 2020 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു സ​മൂ​ഹ വ്യാ​പ​ന​മി​ല്ല. സൂ​പ്പ​ർ സ്പ്രെ​ഡ് മാ​ത്ര​മാ​ണു​ള്ള​ത്. സ​മൂ​ഹ​വ്യാ​പ​നം എ​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ചി​ല ക്ല​സ്റ്റ​റു​ക​ളി​ൽ സൂ​പ്പ​ർ സ്പ്രെ​ഡ് എ​ന്ന നി​ല​യി​ലേ​ക്ക് രോ​ഗ​വ്യാ​പ​നം എ​ത്തി​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്പ​ർ​ക്ക​വും ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജൂ​ലൈ ആ​റി​നാ​ണു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ത​ല​സ്ഥാ​ന​ത്തു സ്ഥി​തി കൈ​വി​ട്ടു​പോ​കാ​നി​ട​യു​ണ്ടെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ലോ​ക്ക്ഡൗ​ണ്‍. വെ​ള്ളി​യാ​ഴ്ച 129 പേ​ർ​ക്കാ​ണു ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.105 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.