പൂ​ന്തു​റ​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധ​വു​മാ​യി ഐ​എം​എ
Friday, July 10, 2020 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​യ പൂ​ന്തു​റ​യി​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​ക​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം പ്ര​തി​ഷേ​ധി​ച്ചു.

നാ​ടി​നെ മ​ഹാ​മാ​രി​യി​ൽ​നി​ന്നു ക​ര​ക​യ​റ്റാ​നാ​ണ് സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഒ​രു​കൂ​ട്ട​ർ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ക​യും കാ​റി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​രെ കാ​റി​നു​ള്ളി​ലേ​ക്കു തു​പ്പു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നു മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​കേ​ണ്ടി​വ​ന്നെ​ന്നും ഐ​എം​എ പ​റ​ഞ്ഞു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​യാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ഐ​എം​എ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.