ത​ർ​ക്കം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണം; അ​തി​ർ​ത്തി​യി​ൽ സേ​ന പിന്മാ​റ്റം തു​ട​രു​ന്നു​വെ​ന്ന് ചൈ​ന
Friday, July 10, 2020 8:52 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന ത​ർ​ക്കം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ചൈ​നീ​സ് അം​ബാ​സി​ഡ​ർ സ​ണ്‍ വീ​ഡോം​ഗ്. ഏ​റ്റു​മു​ട്ട​ലി​നേ​ക്കാ​ൾ സ​മാ​ധാ​ന​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യം. സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ത്തി​ന് ച​ർ​ച്ച​യി​ലൂ​ടെ ന്യാ​യ​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തു​വരെ അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​രു​പ​ക്ഷ​വും എ​തി​രാ​ളി​ക​ളേ​ക്കാ​ൾ പ​ങ്കാ​ളി​ക​ളാ​യി​രി​ക്ക​ണം. സാ​ന്പ​ത്തി​ക, വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ൾ​ക്കും ച​ര​ക്ക് നീ​ക്ക​ങ്ങ​ൾ​ക്കും ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്. ചൈ​ന യു​ദ്ധ​വെ​റി കാ​ട്ടു​ന്ന രാ​ജ്യ​മ​ല്ലെ​ന്നും അ​തി​ർ​ത്തി​യി​ൽ സേ​ന പി​ന്മാ​റ്റം തു​ട​രു​ക​യാ​ണെ​ന്നും വീ​ഡോം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.