ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ഓ​സ്ട്രേ​ലി​യ​യും
Saturday, July 11, 2020 12:07 AM IST
മെ​ൽ​ബ​ണ്‍: ഇ​ന്ത്യ​യ്ക്ക് പി​ന്നാ​ലെ ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്ക് നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഓ​സ്ട്രേ​ലി​യ​യും രം​ഗ​ത്ത്. ഇ​ന്ത്യ ടി​ക് ടോ​ക്കി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ഈ ​തീ​രു​മാ​നം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ടി​ക് ടോ​ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചൈ​ന​യ്ക്ക് ല​ഭി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണെ​ന്ന് രാ​ജ്യം ഈ ​ആ​പ്പി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ടി​ക് ടോ​ക്കി​ന് ഒ​രു സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ക​ന്പ​നി അ​ധി​കൃ​ത​ർ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.