ല​ണ്ട​നി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി​യെ​ങ്കി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് മേ​യ​ർ
Saturday, July 11, 2020 6:43 AM IST
ല​ണ്ട​ൻ: കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ൽ കാ​ര്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മു​ൻ ക​രു​ത​ലു​ക​ൾ എ​ല്ലാം നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ല​ണ്ട​ൻ മേ​യ​ർ സാ​ദി​ക്ക് ഖാ​ൻ. ല​ണ്ട​നി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കാ​ത്ത​തി​നെ​തി​രെ അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ൺ ക​ത്ത​യ​ച്ചു.

ഇ​തു​വ​രെ ല​ണ്ട​നി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കാ​ത്ത​തി​ൽ താ​ൻ ഏ​റെ അ​സ്വ​സ്ഥ​നാ​ണെ​ന്നും സാ​ദി​ക്ക് ഖാ​ൻ ക​ത്തി​ലൂ​ടെ അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന് ജൂ​ണ്‍ 15ന് ​ബോ​റി​സ് ഭ​ര​ണ​കൂ​ടം നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ജി​മ്മു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും പ​ബ്ബു​ക​ളു​മെ​ല്ലാം തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് താ​നി​ത് പ​റ​യു​ന്ന​തെ​ന്നും സാ​ദി​ക്ക് ഖാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.