കൊ​ല​വി​ളി​യോ​ടെ കോ​വി​ഡ്; പു​തി​യ​താ​യി 2,34,656 പേ​ർ​ക്ക് കോ​വി​ഡ്
Saturday, July 11, 2020 7:24 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 71,368 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 45,000 ലേ​റെ​പ്പേ​ർ​ക്കും ഇ​ന്ത്യ​യി​ൽ 27,761 പേ​ർ​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,26,14,317 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,61,987 ആ​യി ഉ​യ​ർ​ന്നു. 73,19,888 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലും റ​ഷ്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 32,91,367, ബ്ര​സീ​ൽ- 18,04,338, ഇ​ന്ത്യ- 8,22,603, റ​ഷ്യ- 7,13,936, പെ​റു- 3,19,646, ചി​ലി- 3,09,274, സ്പെ​യി​ൻ- 3,00,988, ബ്രി​ട്ട​ൻ- 2,88,133, മെ​ക്സി​ക്കോ- 2,82,283, ഇ​റാ​ൻ- 2,52,720.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,36,652, ബ്ര​സീ​ൽ- 70,524, ഇ​ന്ത്യ- 22,144, റ​ഷ്യ- 11,017, പെ​റു- 11,500, ചി​ലി- 6,781, സ്പെ​യി​ൻ- 28,403, ബ്രി​ട്ട​ൻ- 44,650, മെ​ക്സി​ക്കോ- 33,526, ഇ​റാ​ൻ- 12,447.

ഇ​തി​നു പു​റ​മേ, മ​റ്റ് അ​ഞ്ച്് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക- 2,50,687, പാ​ക്കി​സ്ഥാ​ൻ- 2,43,599, ഇ​റ്റ​ലി-2,42,639, സൗ​ദി അ​റേ​ബ്യ-2,26,486, തു​ർ​ക്കി-2,10,965.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​റാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് ജ​ർ​മ​നി, ബം​ഗ്ലാ​ദേ​ശ്, ഫ്രാ​ൻ​സ്, കൊ​ളം​ബി​യ, കാ​ന​ഡ, ഖ​ത്ത​ർ എ​ന്നി​വ​യാ​ണ് അ​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.