അ​ലാ​വ​സി​നെ​തി​രേ ജ​യം; ലാ ​ലി​ഗ കീ​രീ​ട​ത്തോ​ട് ഒ​രു പ​ടി​കൂ​ടി അ​ടു​ത്ത് റ​യ​ൽ മാ​ഡ്രി​ഡ്
Saturday, July 11, 2020 10:04 AM IST
മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ് സ്പാ​നി​ഷ് ലാ ​ലി​ഗ കീ​രീ​ട​ത്തോ​ട് ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​വ​ർ അ​ലാ​വ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി.

നാ​യ​ക​ൻ സെ​ർ​ജി​യോ റാ​മോ​സ് പു​റ​ത്തി​രു​ന്ന മ​ത്സ​ര​ത്തി​ൽ ക​രിം ബെ​ൻ​സേ​മ​യും മാ​ർ​ക്കോ അ​സ​ൻ​സി​യോ​യു​മാ​ണു റ​യ​ലി​നു വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ൽ​ഫ്ര​ഡോ ഡി ​സ്റ്റെ​ഫാ​നോ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം.

ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു​മേ​ൽ റ​യ​ലി​നു നാ​ലു പോ​യി​ന്‍റ് ലീ​ഡാ​യി. ശ​നി​യാ​ഴ്ച റ​യ​ൽ വ​യ്യ​ഡോ​ലി​ഡി​നെ​തി​രേ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ​യ്ക്കു ജ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ റ​യ​ൽ ക​പ്പ​ടി​ക്കും. 35 മ​ത്സ​ര​ങ്ങ​ൾ വീ​തം ക​ളി​​ച്ച റ​യ​ലി​നും ബാ​ഴ്സ​യ്ക്കും യ​ഥാ​ക്ര​മം 80, 76 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ്.

ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് ലീ​ഗി​ൽ ഇ​നി റ​യ​ലി​ന് ശേ​ഷി​ക്കു​ന്ന​ത്. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ റ​യ​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ, ബാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ചാ​ലും ബാ​ഴ്സ​യ്ക്കു കീ​രീ​ട സാ​ധ്യ​ത​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.