ജീ​വ​ന​ക്കാ​ര​ന്‍റെ ബ​ന്ധു​വി​ന് കോ​വി​ഡ്; മൈ​സൂ​ർ കൊ​ട്ടാ​രം അ​ട​ച്ചു
Saturday, July 11, 2020 11:10 AM IST
ബം​ഗ​ളൂ​രു: ജീ​വ​ന​ക്കാ​ര​ന്‍റെ ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൈ​സൂ​ർ കൊ​ട്ടാ​രം അ​ട​ച്ചു. അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച കൊ​ട്ടാ​രം തു​റ​ക്കും. നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് 15 മു​ത​ൽ 22 വ​രെ കൊ​ട്ടാ​ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 33,418 ആ​യി. 13,836 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 19,039 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 543 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.