ശി​വ​ശ​ങ്ക​ർ ഐ​എ​എ​സി​ന്‍റെ ഫ്ളാ​റ്റി​ൽ ക​സ്റ്റം​സ് റെ​യ്ഡ്
Saturday, July 11, 2020 11:41 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ൽ ക​സ്റ്റം​സ് റെ​യ്ഡ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തു​ള്ള ഫ്ളാ​റ്റി‌​ലെ നാ​ലാം നി​ല​യി​ലാ​ണ് ശി​വ​ശ​ങ്ക​ർ ഒ​രു വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​രി​ത്തു​മാ​യി ശി​വ​ശ​ങ്ക​ർ ഈ ​ഫ്ളാ​റ്റി​ൽ വ​ച്ച് ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റീ ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​തേ ഫ്ളാ​റ്റി​ലാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സ്ഥ​ല​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക കൊ​ടു​ത്ത് ഫ്ളാ​റ്റി​ൽ ഓ​ഫീ​സ് മു​റി ക​ണ്ടെ​ത്തി​യ​ത് നേ​ര​ത്തെ​യും വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും ശി​വ​ശ​ങ്ക​ർ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.