ഫോ​ൺ ഉ​പേ​ക്ഷി​ച്ചി​ട്ടും സ്വ​പ്ന കു​രു​ങ്ങി; അ​ന്വേ​ഷ​ണ സം​ഘം പി​ന്തു​ട​ർ​ന്ന​ത് മ​ക​ളെ
Sunday, July 12, 2020 10:41 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന​യെ കു​രു​ക്കി​യ​ത് മ​ക​ളു​ടെ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​പ്ന​യു​ടെ മ​ക​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ൺ ആ​യ​തി​ൽ​നി​ന്നും ല​ഭി​ച്ച സൂ​ച​ന എ​ൻ​ഐ​എ ഹൈ​ദ​രാ​ബാ​ദ് യൂ​ണി​റ്റി​നു കൈ​മാ​റു​ക​യും ഇ​വ​രെ വ​ല​യി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ പി​ന്തു​ട​ർ​ന്നു പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​ന്നും കൈ​യി​ൽ ക​രു​താ​തെ​യാ​യി​രു​ന്നു സ്വ​പ്ന യാ​ത്ര ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ മ​ക​ൾ ഉ​പ​യോ​ഗി​ച്ച ഫോ​ണ്‍ ഇ​വ​ർ​ക്ക് കു​രു​ക്കാ​കു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​ന്ന ശ​ബ്ദ സ​ന്ദേ​ശം കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സി​ന് ഇ​വ​രെ പി​ന്തു​ട​രാ​ൻ സ​ഹാ​യ​ക​മാ​യെ​ന്നും സൂ​ച​ന​യു​ണ്ട്.

ബം​ഗ​ളു​രു​വി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സ്വ​പ്ന​യ്ക്കൊ​പ്പം ഭ​ർ​ത്താ​വും മ​ക്ക​ളും പ്ര​തി സ​ന്ദീ​പു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ താ​മ​സി​ക്കാ​ൻ എ​ത്തി​യ കോ​റ​മം​ഗ​ല​യി​ലെ ഫ്ളാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് എ​ൻ​ഐ​എ​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ സം​ഘം ഫ്ലാ​റ്റി​ലു​ള്ള​ത് സ്വ​പ്ന​യും സം​ഘ​വും ത​ന്നെ​യെ​ന്ന് ഉ​റ​പ്പാ​ക്കി പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.