സ്വ​പ്ന​യും സ​ന്ദീ​പും പി​ടി​യി​ലാ​യ​തു നാ​ഗാ​ലാ​ൻ​ഡി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ
Sunday, July 12, 2020 10:42 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പ് നാ​യ​രും പി​ടി​യി​ലാ​യ​തു നാ​ഗാ​ലാ​ൻ​ഡി​ലേ​ക്കു ക​ട​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യെ​ന്നു സൂ​ച​ന. ബം​ഗ​ളു​രു​വി​ലെ​ത്തി നാ​ഗാ​ലാ​ൻ​ഡി​ലെ സ​ന്ദീ​പി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ റി​സോ​ർ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ സ്വ​പ്ന​യു​ടെ മ​ക​ളു​ടെ ഫോ​ണ്‍ പി​ന്തു​ട​ർ​ന്ന് എ​ൻ​ഐ​എ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ​നി​ന്നു പാ​സ്പോ​ർ​ട്ടും ര​ണ്ടു ല​ക്ഷം രൂ​പ​യും എ​ൻ​ഐ​എ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ഏ​ഴോ​ടെ പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ചോ​ദ്യം​ചെ​യ്തു. ഇ​തി​നു​ശേ​ഷം പ്ര​തി​ക​ളു​മാ​യി എ​ൻ​ഐ​എ സം​ഘം കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

ബം​ഗ​ളു​രു​വി​ലെ​ത്തി​യ സ്വ്പ​യും സം​ഘ​വും ബു​ധ​നാ​ഴ്ച ബി​ടി​എം ലേ ​ഒൗ​ട്ടി​ലെ ഹോ​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ ആ​ദ്യം മു​റി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​വി​ടെ തി​രി​ച്ച​റി​യ​പ്പെ​ടു​മോ എ​ന്ന സം​ശ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കോ​റ​മം​ഗ​ല​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ് എ​ൻ​ഐ​എ സം​ഘം ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ക​ളു​ടെ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് സ്വ​പ്ന​യെ കു​രു​ക്കി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​പ്ന​യു​ടെ മ​ക​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ണ്‍ ആ​യ​തി​ൽ​നി​ന്നും ല​ഭി​ച്ച സൂ​ച​ന എ​ൻ​ഐ​എ ഹൈ​ദ​രാ​ബാ​ദ് യൂ​ണി​റ്റി​നു കൈ​മാ​റു​ക​യും ഇ​വ​രെ വ​ല​യി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം.

ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ പി​ന്തു​ട​ർ​ന്നു പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​ന്നും കൈ​യി​ൽ ക​രു​താ​തെ​യാ​യി​രു​ന്നു സ്വ​പ്ന യാ​ത്ര ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ മ​ക​ൾ ഉ​പ​യോ​ഗി​ച്ച ഫോ​ണ്‍ ഇ​വ​ർ​ക്ക് കു​രു​ക്കാ​കു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​ന്ന ശ​ബ്ദ സ​ന്ദേ​ശം കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സി​ന് ഇ​വ​രെ പി​ന്തു​ട​രാ​ൻ സ​ഹാ​യ​ക​മാ​യെ​ന്നും സൂ​ച​ന​യു​ണ്ട്.

ബം​ഗ​ളു​രു​വി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സ്വ​പ്ന​യ്ക്കൊ​പ്പം ഭ​ർ​ത്താ​വും മ​ക്ക​ളും പ്ര​തി സ​ന്ദീ​പു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ താ​മ​സി​ക്കാ​ൻ എ​ത്തി​യ കോ​റ​മം​ഗ​ല​യി​ലെ ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് എ​ൻ​ഐ​എ​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ സം​ഘം ഹോ​ട്ട​ലി​ലു​ള്ള​ത് സ്വ​പ്ന​യും സം​ഘ​വും ത​ന്നെ​യെ​ന്ന് ഉ​റ​പ്പാ​ക്കി പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.