സ്വ​ർ​ണ​ക്ക​ട​ത്ത്, വി​ത​ര​ണം, മാ​ൻ​വേ​ട്ട, ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ; റ​മീ​സ് മു​ന്പും നോ​ട്ട​പ്പു​ള്ളി
Sunday, July 12, 2020 11:12 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റ​ത്ത് അ​റ​സ്റ്റി​ലാ​യ റ​മീ​സ് മു​ന്പും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി. 2014-ൽ ​സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും മാ​ൻ​വേ​ട്ട കേ​സി​ലും റ​മീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

കേ​ര​ള​ത്തി​ലേ​ക്കു സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി റ​മീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന. കേ​ര​ള​ത്തി​ലെ​ത്തു​ന്ന സ്വ​ർ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഇ​യാ​ളാ​ണു മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഇ​യാ​ൾ​ക്കു സാ​ന്പ​ത്തി​ക നി​ക്ഷേ​പ​വു​മു​ണ്ട്. ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​മാ​യും ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റ​മീ​സി​നെ രാ​വി​ലെ കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​ച്ചു ചോ​ദ്യം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. റ​മീ​സി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചു കൂ​ടു​ത​ൽ പേ​ർ കേ​സി​ൽ പി​ടി​യി​ലാ​യേ​ക്കു​മെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.