പ്ര​തി​ദി​നം കാ​ൽ​ല​ക്ഷത്തിലേറെ രോ​ഗി​ക​ൾ; രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ക്കു​ന്നു
Sunday, July 12, 2020 11:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന​ക്ക​ണ​ക്കി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡ് കു​തി​പ്പ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 28,637 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,49,553 ആ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് 26,000 ൽ ​അ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ 551 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 22,674 ആ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡ് മെ​ഗാ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​നും മ​ക​നും ന​ട​നു​മാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബാ​ഗ​ങ്ങ​ളേ​യും ജോ​ലി​ക്കാ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. ഐ​ശ്വ​ര്യ റാ​യ്, ആ​രാ​ധ്യ, ജ​യാ ബ​ച്ച​ൻ എ​ന്നി​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.