മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്; ഗ​വ​ർ​ണ​ർ ക്വാ​റ​ന്‍റൈ​നി​ൽ
Sunday, July 12, 2020 11:36 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്. ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ​വ​ർ​ണ​ർ സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഗ​വ​ർ​ണ​റെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്ന് ബ്രി​ഹ​ൺ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു. ഗ​വ​ർ​ണ​റു​ടെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളി​ലെ ര​ണ്ട് പേ​ർ​ക്ക് എ​ട്ട് ദി​വ​സം മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്ഭ​വ​നി​ലെ 100 ജീ​വ​ന​ക്കാ​രെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​ൽ 14 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ രാ​ജ്ഭ​വ​ൻ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സും ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സും അ​ട​ച്ചു. അ​ണു​ന​ശീ​ക​ര​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ ഇ​വ ഇ​നി തു​റ​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.