അ​മി​താ​ഭ് ബ​ച്ച​ന്‍റെ വ​സ​തി ജെ​ൽ​സ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ; ക​ർ​ശ​ന നി​യ​ന്ത്ര​ണം
Sunday, July 12, 2020 1:12 PM IST
മും​ബൈ: അ​മി​താ​ഭ് ബ​ച്ച​ന്‍റെ വ​സ​തി ജെ​ൽ​സ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. അ​മി​താ​ഭി​നും മ​ക​നും ന​ട​നു​മാ​യ അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​എം​എ​സി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ബ​ച്ച​ന്‍റെ വ​സ​തി​യി​ലേ​ക്കു​ള്ള എ​ല്ലാ വ​ഴി​ക​ളും പോ​ലീ​സ് അ​ട​ച്ചു. പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​മി​താ​ഭി​നും അ​ഭി​ഷേ​കി​നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും ബാ​ഗ​ങ്ങ​ളേ​യും ജോ​ലി​ക്കാ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. ഐ​ശ്വ​ര്യ റാ​യ്, ആ​രാ​ധ്യ, ജ​യാ ബ​ച്ച​ൻ എ​ന്നി​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.