ദു​ബെ​യെ യു​പി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്
Sunday, July 12, 2020 1:36 PM IST
കാ​ൺ​പു​ർ: കൊ​ടും​കു​റ്റ​വാ​ളി വി​ക്സാ ദു​ബെ​യെ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​യി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്. ദു​ബെ​യെ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച കോ​ൺ​സ്റ്റ​ബി​ളി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം കാ​ൺ‌​പു​രി​ലെ ജി​എ​സ്‌വി​എം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പോ​ലീ​സു​കാ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ദു​ബെ​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച‍െ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ദു​ബെ​യെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. വാ​ഹ​നം മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ദു​ബെ​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഏ​റ്റു​മു​ട്ട​ൽ സം​ബ​ന്ധി​ച്ച് പോ​ലീ​സ് ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ട്.

വി​കാ​സ് ദു​ബെ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പു​ല​ർ​ച്ചെ നാ​ലി​നു ടോ​ൾ പ്ലാ​സ​യി​ലെ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് ദു​ബെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന​താ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലേ​ക്കു ദു​ബെ​യെ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.