പൂ​ന്തു​റ​യി​ൽ ദു​ഷ്ട​ശ​ക്തി​ക​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി, ജ​നം അ​വ​രെ ത​ള്ളി: മു​ഖ്യ​മ​ന്ത്രി
Sunday, July 12, 2020 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ ചി​ല ദു​ഷ്ട​ശ​ക്തി​ക​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ന്തു​റ​യി​ൽ പൂ​ക്ക​ൾ വി​ത​റി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വ​ര​വേ​റ്റ സം​ഭ​വ​ത്തോ​ടു ബ​ന്ധ​പ്പെ​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

സൂ​പ്പ​ർ സ്പ്രെ​ഡി​നെ​ത്തു​ട​ർ​ന്നു ക​ർ​ശ​ന​മാ​യ ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​തോ​പ്പ് വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളെ​ല്ലാം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തു​ട​ക്കം​മു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ സ​ഹ​ക​രി​ച്ച​വ​രാ​ണെ​ന്നും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ശ്ര​മി​ച്ച​വ​രെ ത​ള്ളി​ക്ക​ള​ഞ്ഞ് പൂ​ർ​ണ മ​ന​സോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ർ​ക്കാ​രി​നു​മൊ​പ്പം നി​ൽ​ക്കു​ക​യാ​ണു ജ​ന​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ത​യാ​റാ​യ എ​ല്ലാ പൂ​ന്തു​റ നി​വാ​സി​ക​ളോ​ടും ന​ന്ദി​യു​ണ്ടെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ മു​ന്നി​ലു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.