കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ മി​ക​ച്ച സ്ഥാ​ന​ത്താ​ണെ​ന്ന് അ​മി​ത് ഷാ
Sunday, July 12, 2020 4:58 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ മി​ക​ച്ച സ്ഥാ​ന​ത്താ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ന്ത്യ​യെ​പ്പോ​ലെ ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള രാ​ജ്യം എ​ങ്ങ​നെ​യാ​ണ് കോ​വി​ഡി​നെ നേ​രി​ടു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ലോ​കം മു​ഴു​വ​നും ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഓ​രോ വ്യ​ക്തി​യും ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ൽ കോ​വി​ഡി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​മെ​ന്പാ​ടും സ​ർ​ക്കാ​രു​ക​ൾ ഈ ​രോ​ഗ​ത്തി​നെ​തി​രെ പോ​രാ​ടു​ന്പോ​ൾ ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ല്ലാ​വ​രും കോ​വി​ഡി​നെ​തി​രെ കൈ​കോ​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ന​മ്മു​ടെ സു​ര​ക്ഷാ​സേ​ന​യും വ​ള​രെ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. അ​താ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. കോ​വി​ഡ് പോ​രാ​ളി​ക​ളെ താ​ൻ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

ഭ​യ​മി​ല്ലാ​തെ ഓ​രോ​രു​ത്ത​രും അ​ർ​പ്പ​ണ​ത്തോ​ടെ​യാ​ണ് ഈ ​പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. കോ​വി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും അ​മി​ഷ് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.