അ​ന​ന്ത്നാ​ഗി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Monday, July 13, 2020 8:16 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഭീ​ക​ര​രു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​ഗു​ഫാ​റ മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സേ​ന​യും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.40 ഓ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ അ​റി​യി​ച്ചു. ര​ണ്ടോ മൂ​ന്നു ഭീ​ക​ര​ർ പ്ര​ദേ​ശ​ത്ത് ഒ​ളി​പ്പി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​റ്റു​മു​ട്ട​ൽ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.