രാ​ജ​സ്ഥാ​നി​ൽ 109 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ്
Monday, July 13, 2020 9:36 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​ണെ​ന്ന സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി കോ​ണ്‍​ഗ്ര​സ്. രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന് 109 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

109 എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള​ള ക​ത്തി​ൽ ഒ​പ്പു​വ​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​വി​നാ​ശ് പാ​ണ്ഡെ അ​റി​യി​ച്ചു. എ​ല്ലാ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​പ്പ് ന​ൽ​കി​യ​താ​യും അ​വി​നാ​ശ് അ​റി​യി​ച്ചു.

ക​ത്തി​ൽ ഒ​പ്പു​വ​യ്ക്കാ​ത്ത ചി​ല എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ത​നി​ക്ക് 30 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​യെ​ന്നും സ​ച്ചി​ൻ പൈ​ല​റ്റ് ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.