രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 28,701 പേ​ർ​ക്ക് കോ​വി​ഡ്; 500 മ​ര​ണം
Monday, July 13, 2020 9:32 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 28,701 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,78,254 ആ​യി. ഇ​തി​ൽ 3,01,609 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 5,53,471 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 500 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 23,174 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥ​ന​ങ്ങ​ളു​ടെ വി​വ​രം ചു​വ​ടെ:-

മ​ഹാ​രാ​ഷ്ട്ര:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,54,427. മ​ര​ണം 10,289. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 1,03,813 പേ​ർ.

ഡ​ൽ​ഹി:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,12,494. മ​ര​ണം 3,371. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 19,155 പേ​ർ.

ത​മി​ഴ്നാ​ട്:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,38,470. മ​ര​ണം 1,966. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 46,972 പേ​ർ.

ഗു​ജ​റാ​ത്ത്:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 41,820. മ​ര​ണം 2,045. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 10,613 പേ​ർ.

ഉ​ത്ത​ർ പ്ര​ദേ​ശ്:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 36,476. മ​ര​ണം 934. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 12,208 പേ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.