ബം​ഗാ​ളി​ലെ മാ​ർ​ക്ക​റ്റി​ൽ ബി​ജെ​പി എം​എ​ൽ​എ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, July 13, 2020 12:31 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ർ​ക്ക​റ്റി​ൽ ബി​ജെ​പി എം​എ​ൽ​എ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. എം​എ​ൽ​എ ദേ​ബേ​ന്ദ്ര​നാ​ഥ് റാ​യി​യെ​യാ​ണ് ക​ട​വ​രാ​ന്ത​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നോ​ർ​ത്ത് ദി​ന​ജ്പു​ർ ജി​ല്ല​യി​ലെ ഹെം​താ​ബാ​ദി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം എം​എ​ൽ​എ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി. ദേ​ബേ​ന്ദ്ര​നാ​ഥി​ന്‍റെ വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മാ​ർ​ക്ക​റ്റി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ ഒ​ന്നി​ന് ചി​ല​ർ വ​ന്ന് ദേ​ബേ​ന്ദ്ര​നാ​ഥി​നെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യെ​ന്ന് കു​ടും​ബ​ത്തി​ലെ ഒ​രം​ഗം പ​റ​ഞ്ഞു.

ദേ​ബേ​ന്ദ്ര​നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹെം​താ​ബാ​ദ് സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് സി​പി​എം എം​എ​ൽ​എ​മാ​യി കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​ണ് ദേ​ബേ​ന്ദ്ര​നാ​ഥ് റാ​യ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.