'കേ​ര​ള​ത്തി​ല്‍ നി​ന്ന് പോ​കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ല'; മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് മു​ഖ്യ​മ​ന്ത്രി
Monday, July 13, 2020 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് സ്വ​പ്‌​ന ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന​യാ​ള്‍​ക്ക് പോ​കു​ന്ന സം​സ്ഥാ​ന​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന വാ​ര്‍​ത്ത കൊ​ടു​ത്ത​തും മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.