ഡോ. ​ഫൗ​ച്ചി​യു​മാ​യി ന​ല്ല ബ​ന്ധം; ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് ട്രം​പ്
Tuesday, July 14, 2020 7:54 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ ടാ​സ്ക് ഫോ​ഴ്സി​ലെ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി​യു​മാ​യി ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഡോ. ​ഫൗ​ച്ചി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ വൈ​റ്റ് ഹൗ​സ് മെ​മ്മോ ത​യാ​റാ​ക്കി​യെ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ട്രം​പ് ഈ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

എന്നാൽ, ഡോ. ​ഫൗ​ച്ചി ന​ല്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും സ്വീ​ക​രി​ക്കാ​റു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ ന​യ​ങ്ങ​ളോ​ടും താ​ൻ യോ​ജി​ക്കാ​റി​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി. അ​തേ​സ​മ​യം, ആ​ദ്യ​കാ​ലം മു​ത​ൽ താ​നും ഫൗ​ച്ചി​യും ന​ല്ല ബ​ന്ധ​ത്തി​ലാ​ണെ​ന്നും ട്രം​പ് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.