ആ​റു ദി​വ​സം മു​ന്പു കാ​ണാ​താ​യ ന​യ റി​വേ​ര​യു​ടെ മൃ​ത​ദേ​ഹം കാ​ലി​ഫോ​ർ​ണി​യ ത​ടാ​ക​ത്തി​ൽ
Tuesday, July 14, 2020 1:28 PM IST
കാ​ലി​ഫോ​ർ​ണി​യ: ആ​റു ദി​വ​സം മു​ന്പു കാ​ണാ​താ​യ ന​ടി​യും ഗാ​യി​ക​യു​മാ​യ ന​യ റി​വേ​ര​യു​ടെ മൃ​ത​ദേ​ഹം കാ​ലി​ഫോ​ർ​ണി​യ​യി​ലെ ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി. പി​രു ത​ടാ​ക​ത്തി​ൽ​നി​ന്നാ​ണു റി​വേ​ര​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​സ് ആ​ഞ്ച​ൽ​സ് ഡൗ​ണ്‍​ടൗ​ണി​നു 90 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി​ചെ​യ്യു​ന്ന ത​ടാ​ക​ത്തി​ൽ 33-കാ​രി​യാ​യ റി​വേ​ര​യെ ബു​ധ​നാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​ൻ ജോ​സി​യോ​ടൊ​പ്പം ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണു ന​യ റി​വേ​ര​യെ കാ​ണാ​താ​യ​ത്. ഈ ​മാ​സം എ​ട്ടി​നു ജോ​സി​യെ മാ​ത്രം ബോ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ​യെ വെ​ള്ള​ത്തി​ൽ കാ​ണാ​താ​യെ​ന്നാ​ണു മ​ക​ൻ പ​റ​ഞ്ഞ​ത്.

ഉ​ട​ൻ​ത​ന്നെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ തെ​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്ന് 64 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്നും ത​ടാ​ക​ത്തി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്‍റ ക്ലാ​രി​റ്റ സ്വ​ദേ​ശി​യാ​യ ന​യ റി​വേ​ര, ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി. ജ​ന​പ്രി​യ മ്യൂ​സി​ക്ക​ൽ കോ​മ​ഡി ടി​വി ഷോ ​ആ​യ ഗ്ലീ​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​ണു റി​വേ​ര. ഗ്ലീ​യി​ലെ ചി​യ​ർ​ലീ​ഡ​റു​ടെ വേ​ഷ​മാ​ണു ന​യ റി​വേ​ര​യ്ക്ക് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത​ത്. പ​ര​ന്പ​ര​യി​ലെ 113 എ​പ്പി​സോ​ഡു​ക​ളി​ൽ റി​വേ​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.