അ​തി​ര്‍​ത്തി​യി​ല്‍ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് അ​ടി​യി​ലൂ​ടെ ഇ​ന്ത്യ ട​ണ​ൽ നി​ർ​മി​ക്കു​ന്നു; ല​ക്ഷ്യം ചൈ​ന
Tuesday, July 14, 2020 1:21 PM IST
ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്മ​പു​ത്ര ന​ദി​യു​ടെ അ​ടി​യി​ലൂ​ടെ ട​ണ​ൽ നി​ർ​മി​ക്കാ​ൻ ത​ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ചൈ​നീ​സ് പ്ര​കോ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. അ​രു​ണാ​ച​ലി​ലെ ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്ത് വ​രെ നീ​ളു​ന്ന​താ​ണു തു​ര​ങ്കം.

80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന നി​ല​യി​ലാ​ണ് ട​ണ​ലി​ന്‍റെ പ്ലാ​ൻ. ആ​സാ​മി​നെ​യും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള​താ​ണു നി​ർ​ദി​ഷ്ട ട​ണ​ൽ. നാ​ഷ​ണ​ൽ ഹൈ​വേ​യ്സ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (എ​ൻ​എ​ച്ച്എ​ഐ​ഡി​സി​എ​ൽ) യു​എ​സി​ലെ ലൂ​യി​സ് ബെ​ർ​ഗ​ർ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്നു ട​ണ​ൽ നി​ർ​മി​ക്കും.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ൽ നി​ർ​മി​ക്കു​ന്ന​ത്. ചൈ​നീ​സ് അ​തി​ർ​ത്തി​ക്കു സ​മീ​പ​മാ​ണു ട​ണ​ൽ. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ താ​യ്ഹു ത​ടാ​ക​ത്തി​ന​ടി​യി​ലൂ​ടെ ചൈ​ന നി​ർ​മി​ക്കു​ന്ന അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ലി​നേ​ക്കാ​ൾ നീ​ള​മേ​റി​യ​താ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ ട​ണ​ൽ.

14.85 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മൂ​ന്ന് ഘ​ട്ട​മാ​യാ​ണു പൂ​ർ​ത്തി​യാ​ക്കു​ക. ആ​വ​ശ്യ​ത്തി​നു വെ​ന്‍റി​ലേ​ഷ​ൻ സം​വി​ധാ​ന​വും തീ​യ​ണ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​വും ന​ട​പ്പാ​ത​യും ഡ്രെ​യി​നേ​ജും എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റു​മെ​ല്ലാം ട​ണ​ലി​നു​ണ്ടാ​കും.

അ​തി​ർ​ത്തി​യി​ൽ സേ​നാ​നീ​ക്കം എ​ളു​പ്പ​മാ​ക്കു​മെ​ന്ന​തി​നാ​ൽ നി​ർ​ദി​ഷ്ട ട​ണ​ൽ നി​ർ​മാ​ണ​ത്തി​ന് ഏ​റെ ത​ന്ത്ര​പ്രാ​ധാ​ന്യ​മു​ണ്ട്. അ​തി​ർ​ത്തി​യി​ൽ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ടി​മ​രു​ന്നു​ക​ളും എ​ളു​പ്പം എ​ത്തി​ക്കാ​ൻ പു​തി​യ ട​ണ​ലി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ട​ൽ.

വ​ർ​ഷം മു​ഴു​വ​നും ആ​സാ​മും അ​രു​ണാ​ച​ൽപ്ര​ദേ​ശും ത​മ്മി​ലു​ള​ള ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ നി​ർ​മി​ക്കാ​ൻ പോ​കു​ന്ന പു​തി​യ ട​ണ​ൽ. പാ​ല​ങ്ങ​ൾ ശ​ത്രു​സേ​ന​ക​ൾ ല​ക്ഷ്യംവ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള ട​ണ​ലു​ക​ൾ ഇം​ഗ്ലീ​ഷ് ചാ​ന​ൽ മാ​തൃ​ക​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് സൈ​ന്യം കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.