കോ​വി​ഡ് പോ​രാ​ട്ടം ന​യി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, July 14, 2020 2:52 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ൻ നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ച​ന്ദ​ന​ഗ​ർ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ദേ​ബ്ദ​ത്ത റാ​യ് (38) ആ​ണ് തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്.

ഹൂ​ഗ്ലി ജി​ല്ല​യി​ലെ ച​ന്ദ​ന​ഗ​ർ ഡെ​പ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റാ​യ ഇ​വ​ർ​ക്കു ജൂ​ലൈ ആ​ദ്യ​മാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഡും ​ഡു​മി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് സേ​രം​പോരി​ലെ ശ്രാം​ഭ്ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഹൂ​ഗ്ലി ജി​ല്ല​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ് ദേ​ബ്ദ​ത്ത. കു​ടി​യേ​റ്റ​ക്കാ​രു​മാ​യി വ​രു​ന്ന ട്രെ​യി​നു​ക​ളു​ടെ ചു​മ​ത​ല ദേ​ബ്ദ​ത്ത​യ്ക്കാ​യി​രു​ന്നു. ദേ​ബ്ദ​ത്ത​യു​ടെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​നു​ശോ​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.