സ​ച്ചി​ൻ പൈ​ല​റ്റി​നെ ഉ​പ​മു​ഖ്യ​സ്ഥാ​ന​ത്തു നി​ന്നും പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി
Tuesday, July 14, 2020 2:14 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നും സ​ച്ചി​ന്‍ പൈ​ല​റ്റി​നെ മാ​റ്റി. കോ​ൺ​ഗ്ര​സ് നേ​താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗോ​വി​ന്ദ് സിം​ഗ് ദ​താ​സ്ത്ര ആ​ണ് ‌പു​തി​യ പി​സി​സി അ​ധ്യ​ക്ഷ​ന്‍. സ​ച്ചി​ൻ പൈ​ല​റ്റ് ബി​ജെ​പി​യു​മാ​യി ചേ​ര്‍​ന്ന് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

സ​ച്ചി​ന്‍ പൈ​ല​റ്റി​നൊ​പ്പ​മു​ള്ള എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അറിയിച്ചു. എ​ന്നാ​ല്‍ ഇ​വ​രെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ല.

സ​ച്ചി​ൻ പൈലറ്റിനെയും അദ്ദേഹത്തെ പി​ന്തു​ണ​ക്കു​ന്ന എം​എ​ൽ​എ​മാ​രെ​യും പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യാ​ൽ അ​ത് ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന​തി​നാ​ലാ​ണ് അ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.