സ്വ​ർ​ണം ക​ട​ത്താ​ൻ ര​ഹ​സ്യ അ​റ; ജ​ലാ​ലി​ന്‍റെ കാ​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി
Tuesday, July 14, 2020 3:35 PM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി ജ​ലാ​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​ര്‍ പി​ടി​കൂ​ടി. ജ​ലാ​ല്‍ ഇ​ന്ന് ക​സ്റ്റം​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. സ്വർണം കടത്തുന്നതിനു വേണ്ടി കാറിനുള്ളിൽ രഹസ്യ അറ നിർമിച്ചിട്ടുണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ കാ​ര്‍ കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു.

വ​ര്‍​ഷ​ങ്ങ​ളാ​യി ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​യാ​ണ് ജ​ലാ​ല്‍. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ഇ​യാ​ള്‍ 60 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ക​ട​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി റ​മീ​സു​മാ​യി ജ​ലാ​ലി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

നെ​ടു​മ്പാ​ശേ​രി, ചെ​ന്നൈ, മും​ബൈ, ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ഇ​യാ​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​താ​യാ​ണ് ക​സ്റ്റം​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.