സ്വ​ർ​ണ​ക്കു​രു​ക്ക് മു​റു​കി; ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു
Tuesday, July 14, 2020 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. തി​രു​വ​ന​ന്ത​പു​രം ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​യ ശി​വ​ശ​ങ്ക​റി​നെ ഡി​ആ​ർ​ഐ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലോ​ടെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ലെ​ത്തി ശി​വ​ശ​ങ്ക​റി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മു​ൻ​വ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ശി​വ​ശ​ങ്ക​ർ വീ​ടി​ന് പി​ൻ​വ​ശ​ത്തു​കൂ​ടി ക​സ്റ്റം​സ് ഓ​ഫീ​സി​ലേ​ക്കു​പോ​യി.

എ​യ​ർ​കാ​ർ​ഗോ ക​മ്മീ​ഷ​ണ​ർ രാ​മ​മൂ​ർ​ത്തി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​മാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഔ​ദ്യോ​ഗി​ക ബോ​ർ​ഡ് ഇ​ല്ലാ​ത്ത വാ​ഹ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.