സ്വ​പ്ന​യു​ടെ ഫോ​ൺ ബ​ന്ധ​ങ്ങ​ളി​ൽ‌ ശി​വ​ശ​ങ്ക​റും ജ​ലീ​ലും അറ്റാഷെയും
Tuesday, July 14, 2020 5:59 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ‌​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​ടെ ഫോ​ൺ ബ​ന്ധ​ങ്ങ​ളി​ൽ‌ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റും മ​ന്ത്രി കെ​ടി. ജ​ലീ​ലും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ർ. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് മ​ന്ത്രി കെ.​ടി ജ​ലീ​ലു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ൾ പു​റ​ത്താ​യി.

ജ​ലീ​ലി​നെ സ്വ​പ്ന ജൂ​ൺ മാ​സ​ത്തി​ൽ‌ ഒ​മ്പ​ത് ത​വ​ണ വി​ളി​ച്ചു. ജ​ലീ​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​മാ​യും സ്വ​പ്ന വി​ളി​ച്ച​താ​യി ഫോ​ൺ രേ​ഖ​ക​ൾ പ​റ​യു​ന്നു. ജ​ലീ​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം നാ​സ​റു​മാ​യി പ​ല​വ​ട്ടം വി​ളി​ച്ചു. കേ​സി​ലെ പ്ര​തി​യാ​യ സ​രി​ത് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​യി​ട്ടു​ള്ള​താ​യും നാ​സ​ർ പ​റ​ഞ്ഞു.

പി.​ആ​ർ സ​രി​ത്തും സ്വ​പ്ന സു​രേ​ഷും ശി​വ​ശ​ങ്ക​റു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. സ്വ​ര്‍​ണം വ​ന്ന ദി​വ​സ​വും ശി​വ​ശ​ങ്ക​റി​നെ സ​രി​ത്ത് പ​ല​വ​ട്ടം വി​ളി​ച്ചു. തി​രു​വ​ന​ന്ത​പു​രം യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ അ​റ്റാ​ഷെ​യു​മാ​യും സ​രി​ത്തും സ്വ​പ്ന സു​രേ​ഷും ഫോ​ണി​ൽ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​പ്രി​ൽ 20 മു​ത​ൽ ജൂ​ൺ ഒ​ന്ന് വ​രെ സ്വ​പ്ന സു​രേ​ഷും, സ​രി​ത്തും ഫോ​ണി​ൽ സം​സാ​രി​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.