സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണം ചി​ല​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കും: മു​ഖ്യ​മ​ന്ത്രി
Tuesday, July 14, 2020 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണം ചി​ല​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന മു​റ​യ്ക്ക് അ​ത് ചി​ല​രി​ലേ​ക്ക് എ​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​ക്കും. ഇ​വ​ർ ആ​രാ​ണെ​ന്ന് ന​മു​ക്ക് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​സി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. കേ​സി​ൽ ആ​രൊ​ക്കെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ക​ണ്ടെ​ത്തും. എ​വി​ടെ​യാ​ണോ എ​ത്തേ​ണ്ട​ത് അ​വ​ർ അ​വി​ടെ എ​ത്തും. ഇ​തി​നി​ട​യ്ക്ക് അ​ന്വേ​ഷ​ണ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും വ​ഴി​തി​രി​ച്ചു​വി​ടാ​നും ശ്ര​മി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.