പാ​ല​ക്കാ​ട് ഇ​ന്ന് 26 പേ​ർ​ക്ക് കോ​വി​ഡ്; ഒരു സമ്പർക്ക രോഗി
Tuesday, July 14, 2020 9:28 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 26 പേ​ർ​ക്ക് കോ​വി​ഡ്. യു​എ​ഇ യി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും. യു​എ​ഇ യി​ൽ​നി​ന്നെ​ത്തി​യ 18 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​രാ​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചു.

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​ദ്ദേ​ഹം മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ്. ഇ​ന്ന് 49 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

നി​ല​വി​ൽ 299 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ നാ​ല് പേ​ർ മ​ല​പ്പു​റ​ത്തും ര​ണ്ടു​പേ​ർ ഇ​ടു​ക്കി​യി​ലും മൂ​ന്നു പേ​ർ എ​റ​ണാ​കു​ള​ത്തും ഒ​രാ​ൾ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.