തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 43 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, July 14, 2020 10:19 PM IST
കോ​ഴി​ക്കോ​ട്: തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 43 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 600 പേ​രി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് 43 പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച തൂ​ണേ​രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം 53 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൂ​ണേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​ത്യേ​ക ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ത് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ല്‍ 58 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

നാ​ദാ​പു​രം, തൂ​ണേ​രി മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച മൂ​ന്നു പേ​ർ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ത്തി​ലു​ള്ള​വ​രെ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ 53 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.