പ​ഞ്ചാ​ബി​ൽ മ​ന്ത്രി​ക്കും കോ​വി​ഡ്
Tuesday, July 14, 2020 10:35 PM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ മ​ന്ത്രി​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടു. ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ത്രി​പ​ത് ര​ജി​ന്ദ​ർ സിം​ഗ് ബ​ജ്‌​വ ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ​വ​ന്ന മ​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ആ​ദ്യ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച നെ​ഗ​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കൂ​ടി​യാ​യ ബ​ജ്‌​വ​യു​ടെ സാ​മ്പി​ളു​ക​ൾ ര​ണ്ടാം ത​വ​ണ​യും ശേ​ഖ​രി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാ​മ​ത് സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ത്. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.