ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ഒ​രാ​ഴ്ച​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ത്രി​പു​ര
Tuesday, July 14, 2020 10:43 PM IST
ഗോ​ഹ​ട്ടി: ബം​ഗ്ലാ​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ത്രി​പു​ര. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശു​മാ​യി 856 കി​ലോ മീ​റ്റ​റാ​ണ് ത്രി​പു​ര അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്. രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ൽ​നി​ന്നും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​റും മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ 500 മീ​റ്റ​റും പ​രി​ധി​യി​ലാ​ണ് ലോ​ക്ക്ഡൗ​ൺ. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. ച​ന്ത​ക​ളും ഓ​ഫീ​സു​ക​ളും സ്കൂ​ളു​ക​ളും അ​ട​യ്ക്കും. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.