സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്; ചൊ​വ്വാ​ഴ്ച 7718 പേ​ർ രോ​ഗ​മു​ക്ത​ർ
Wednesday, July 15, 2020 12:39 AM IST
റി​യാ​ദ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 7,718 പേ​ർ​ക്ക് രോ​ഗ​മു​ക്ത​രാ​യി. 40 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 2283 ആ​യി. പു​തു​താ​യി 2692 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,37,803 ആ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ രോ​ഗ​മു​ക്തി നി​ര​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ 1,77,560 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 57,960 ആ​യി ചു​രു​ങ്ങി. 2,230 പേ​രാ​ണ് ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 40,799 പേ​രു​ടെ സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.